സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് ഉൾപ്പെടെ 54 തസ്തികകളിലേക്കുള്ള വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിക്കും. ആരോഗ്യവകുപ്പിൽ മീഡിയ ഓഫീസർ, എക്സ്‌റേ ടെക്‌നീഷ്യൻ, വ്യവസായപരിശീലനവകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) തുടങ്ങിയവയാണ് മറ്റ് തസ്തികകൾ.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് രണ്ടുഘട്ട പരീക്ഷയുണ്ടാകും. മേയിൽ നിശ്ചയിച്ച ബിരുദതല പ്രാഥമികപരീക്ഷയാണ് ആദ്യത്തേത്. അതിൽ വിജയിക്കുന്നവർക്ക് രണ്ടാംഘട്ടത്തിൽ വിവരണാത്മകപരീക്ഷ നടത്തും. അതിന്റെയും അഭിമുഖത്തിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്പട്ടിക.
പത്താംതലം പ്രാഥമികപരീക്ഷയുടെ തീയതി മാറ്റിനൽകാൻ ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അർഹതയുള്ളവർക്ക് പരീക്ഷനടത്തും. സാങ്കേതികവിദ്യാഭ്യാസവകുപ്പിൽ മേട്രൻ (ഫീമെയിൽ) തസ്തികയുടെ തിരഞ്ഞെടുപ്പിന് ഓൺലൈൻ പരീക്ഷ നടത്തും. തീയതി ഉടൻ അറിയിക്കും. പി.എസ്.സി.യിൽ സിസ്റ്റം അനലിസ്റ്റ്/സീനിയർ പ്രോഗ്രാമർ നിയമനത്തിന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കോളേജ് വിദ്യാഭ്യാസവകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ്-4 നിയമനത്തിന് ഒ.എം.ആർ. പരീക്ഷ നടത്താനും കമ്മിഷൻ യോഗം തീരുമാനിച്ചു.
👉🏻 Whatsapp ഗ്രൂപ്പുകളിൽ അംഗമാവാൻ:- https://pscpranthan007.blogspot.com/p/psc-pranthan-whatsapp-groups-kerala-psc.html


0 അഭിപ്രായങ്ങള്‍